ആത്മഹത്യ!

ഒരു ചെമ്പരത്തി പൂമൊട്ട് ആത്മഹത്യ ചെയ്തു.

അകാലത്തിലടർന്നു പോയ കൈക്കുഞ്ഞിനെ-

യോർത്തമ്മ ചെടിയല്പം ബാഷ്പങ്ങൾ പൊഴിച്ചു.

ഇന്നലെകളിലെപ്പോഴോ കൂടെ കളിച്ച സഹോദരനെ

മറ്റു പൂക്കൾ തെല്ലു നേരം സ്മരിച്ചു.

നിലത്തുവീണ പൂമൊട്ട് സൂര്യാതപമേറ്റ് കുഴഞ്ഞു,

മഴ കൊണ്ട് തളർന്നു,അമ്മയെ നോക്കി കരഞ്ഞു.

ഭൂമിക്കടിയിലകപ്പെട്ട പൂമൊട്ട് വേരിനെ കണ്ടു,

ചെമ്പരത്തി ചെടിയിലേക്കെത്താൻ മാർഗം ചോദിച്ചു.

അസ്വസ്ഥനായി വയോധികൻ പറഞ്ഞു:

"അവർ നിന്നെ മറന്നുപോയല്ലോ കുഞ്ഞേ"

മറുപടിയിലസഹ്യമായ വേദനയുണ്ടായ

ചെമ്പരത്തി പൂമൊട്ട് , ആത്മഹത്യ ചെയ്തു.

Write a comment ...